കുമളി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി.യുടെ നേതൃത്വത്തിൽ ഒരു കോടി തെങ്ങിൻ തൈകൾ നടുന്ന സ്മൃതി കേരം പദ്ധതിയുടെ ഭാഗമായി രണ്ടാംമൈൽ നൂലാംപാറ മഹാദേവ ക്ഷേത്രാങ്കണത്തിൽ സുരേഷ് ഗോപി എം.പി. തെങ്ങിൻതൈ നട്ടു.

കെ.എം. മാണിയുടെ പേര് നൽകിയാണ് തൈ ഇവിടെ നട്ടത്.

മൺമറഞ്ഞു കൊണ്ടിരിക്കുന്ന നാടൻ തെങ്ങുകൾ തിരിച്ചുകൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പരിപാടിയിൽ ഓരോരുത്തരും പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൺസി മാത്യു, ക്ഷേത്രം പ്രസിഡന്റ് സന്തോഷ് പണിക്കർ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.എസ്. അജി എന്നിവർ പങ്കെടുത്തു.