ആപ്പാഞ്ചിറ: പെൺകുട്ടിയെ ഹെൽമെറ്റുപയോഗിച്ചു മർദിച്ചെന്ന പരാതിയിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. ആപ്പാഞ്ചിറ മഠത്തിപറമ്പിൽ അബ്ദുൾ സലാം (54) ആണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. പ്രതിയുടെ ഭാര്യയുടെ ആദ്യബന്ധത്തിലുള്ള മകൾക്കാണ് മർദനമേറ്റതെന്നും പോലീസ് പറഞ്ഞു.

വീട്ടുകാരുടെ പരാതിയിൽ കടുത്തുരുത്തി പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയെ കല്ലറ മഹിളാ മന്ദിരത്തിലേക്കു മാറ്റി പാർപ്പിച്ചു. കുടുംബ പ്രശ്നങ്ങളാണ് മർദനത്തിന് കാരണമെന്നും പ്രതിയെ വൈക്കം കോടതിയിൽ ഹാജരാക്കിയതായും പോലീസ് അറിയിച്ചു.

content highlights: stepfather arrested for beating girl