സോളമൻ തോമസ് വെള്ളി മെഡലുമായി. പരിശീലകൻ ദേശിയ താരവും നിരവധി തവണ പവർലിഫ്റ്റിങ് ചാമ്പ്യനും ആയിട്ടുള്ള ബിജിൻ സാങ്കിയോടൊപ്പം.
കോട്ടയം: കഴിഞ്ഞ ജനുവരി 26ന് കളത്തിപ്പടിയില്‍ പ്രവര്‍ത്തനം ആരംഭിച്ച സോളമന്‍സ് ജിമ്മിന് ആറുമാസം കൊണ്ട് ലഭിച്ചത് അഭിമാനനേട്ടം. ജൂലായ് 30ന് ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന സംസ്ഥാന ക്ലാസിക് പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി ആണ് സോളമന്‍സ് ജിം തങ്ങളുടെ വരവ് അറിയിച്ചിരിക്കുന്നത്. സോളമന്‍സ് ജിമ്മിന്റെ ഉടമയും ജിമ്മിലെ പരിശീലകനും ആയ സോളമന് തോമസ് ആണ് ഈ നേട്ടത്തിന് പിന്നില്‍. ജൂലായ് 29 മുതല്‍ 31 വരെ എറണാകുളം ഫോര്‍ട്ട് കൊച്ചി വെളി, പള്ളത്തുരാമന്‍ ഓഡിറ്റോറിയത്തിലാണ് മത്സരം നടന്നത്.
ഓഗസ്റ്റ് മാസം രണ്ടാംവാരം നടക്കുന്ന ദേശീയ ക്ലാസിക് പവര്‍ലിഫ്റ്റിങ് മത്സരത്തില്‍ പങ്കെടുക്കേണ്ട കേരള ടീമിനെ തിരഞ്ഞെടുക്കുന്നത് ഈ മത്സരത്തില്‍ നിന്നാണ്. മാസ്റ്റേഴ്സ് 2 ല്‍ 93 കിലോ വിഭാഗത്തിലാണ് സോളമന് തോമസ് വെള്ളി മെഡല്‍ നേടിയത്. ദേശീയ താരവും നിരവധി തവണ പവര്‍ലിഫ്റ്റിങ് ചാമ്പ്യനും ആയിട്ടുള്ള ബിജിന് സാങ്കി ആയിരുന്നു പരിശീലകന്.
ജില്ലാതലത്തില്‍ ബോഡി ബിള്‍ഡിങ് മത്സരത്തില്‍ രണ്ടു തവണ ചാമ്പ്യനായിട്ടുള്ള സോളമന് തോമസ് സ്കൂള്‍ - കോളേജ് പഠനകാലത്ത് നാലു തവണ സംസ്ഥാനതല ഗുസ്തി ചാമ്പ്യന്‍ ആയിട്ടുണ്ട്.
Content Highlights: solamans jim
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..