thief
Representational image

മണിമല: മൂങ്ങാനിയിൽ രണ്ട് കടകളിൽ മോഷണം. മനപ്പാട്ട് ബിനോയിയുടെ പലചരക്ക് കടയിലും മനപ്പാട്ട് അഭിലാഷിന്റെ ബേക്കറിയിലുമാണ് മോഷണം നടന്നത്.

മനപ്പാട്ട് സ്റ്റോഴ്സിന്റെ പിൻ വാതിലിന്റെ താഴ്തകർത്ത് കടയ്ക്കുള്ളിൽ കയറിയ മോഷ്ടാവ് മേശയിൽ സൂക്ഷിച്ചിരുന്ന 45,000 രൂപ മോഷ്ടിച്ചു.

സമീപത്തെ ബേക്കറിയുടെ ഗ്രില്ലിന്റെ താഴ്തകർത്ത് കടയ്ക്കുള്ളിൽ കയറിയെങ്കിലും കാര്യമായൊന്നും നഷ്ടപ്പെട്ടില്ല. മണിമല പോലീസ് സ്റ്റേഷനിൽനിന്ന് നൂറുമീറ്റർപോലും അകലെയല്ലാത്ത കടകളിലാണ് മോഷണം നടന്നത്. മണിമല പോലീസ് പരിശോധന നടത്തി.