മണർകാട്: സംസ്ഥാനത്തെ അവസാനത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ളതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല പറഞ്ഞു. ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ മണർകാട് ഭഗവതിക്ഷേത്രമൈതാനത്ത് നടത്തിയ ഹിന്ദു മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ചെയർമാൻ പി.മോഹനചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. കെ.പി.ഹരിദാസ്, എ.പി.അനിൽകുമാർ, ആർ.രവിമനോഹർ, ലഫ്.കേണൽ ശാരദാമ്മ, ടി.വി.നാരായണശർമ, കൊങ്ങാണ്ടൂർ രാമൻ നായർ, കിരൺ കെ.ബാബു എന്നിവർ പ്രസംഗിച്ചു.
പിണറായി വിജയൻ സംസ്ഥാനത്തെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി: കെ.പി.ശശികല
ശബരിമല കര്‍മസമിതി മണര്‍കാട് ഭഗവതിക്ഷേത്രമൈതാനത്ത് നടത്തിയ ഹിന്ദു മഹസമ്മേളനം കെ പി ശശികല ഉദ്ഘാടനം ചെയ്യുന്നു