പെരുവ: മുളക്കുളം ലക്ഷ്മണസ്വാമിക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞം വ്യാഴാഴ്ച തുടങ്ങും. രാത്രി ഏഴിന് തന്ത്രി മണയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരി ഭാഗവതസപ്താഹത്തിന് ഭദ്രദീപപ്രകാശനം നിർവഹിക്കും. ശ്രീകണ്‌ഠേശ്വരം സോമവാര്യരാണ് യജ്ഞാചാര്യൻ. 23-ന് സപ്താഹം സമാപിക്കും.