പനമറ്റം: വെളിയന്നൂർ 699-ാംനമ്പർ എൻ.എസ്.എസ്. കരയോഗം കുടുംബസംഗമവും കലാമത്സരങ്ങളും നടത്തി. വനിതായൂണിയൻ കമ്മിറ്റിയംഗം അമ്പിളി ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.ബി.അനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ് എസ്.നായർ, വൈസ് പ്രസിഡന്റ് മുരളീമോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.