പാസ്റ്റ്‌കോസ് കുവൈറ്റ് ചാപ്റ്റര്‍ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി


പാസ്റ്റ് കോസ് കുവൈറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സ്കോളർഷിപ്പ് വിതരണം

പാലാ: സെന്റ് തോമസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ പാസ്റ്റ്‌കോസ് കുവൈറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി. 30,000 രൂപയുടെ സ്‌കോളര്‍ഷിപ്പുകളാണ് വിതരണം ചെയ്തത്. പാസ്റ്റ്‌കോസ് പ്രസിഡന്റ് കിഷോര്‍ സെബാസ്റ്റിയന്‍ സ്‌കോളര്‍ഷിപ്പ് വിതരണം നിര്‍വഹിച്ചു. ടിസറന്റ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. ജെയിംസ് ജോണ്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഡേവിസ് സേവ്യര്‍, ഡോ തോമസ് വി മാത്യു, ഡോ. സോജന്‍ പുല്ലാട്ട്, പ്രൊഫ. ഡോ. ടോജി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പഠനമികവിന്റെ അടിസ്ഥാനത്തിലാണ് ലിന്റ ആന്റണി, ലിനു ബെന്നി, ഷിബിന്‍ ഷാജി, അമല്‍ കെ ഡോമിനിക്, സുബിന്‍ ജോസ്, അലന്‍ സാജു എന്നിവര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്. സര്‍വകലാശാല കലോത്സവത്തില്‍ വിവിധ ഇനങ്ങളില്‍ വിജയിയായ ശ്രീറാം എസ് ആര്‍ട്‌സ് വിഭാഗത്തിലും തുടര്‍ച്ചയായി മൂന്ന് വര്‍ഷവും വെയിറ്റ് ലിഫ്റ്റിംഗില്‍ ചാമ്പ്യനായ ആരോമല്‍ ജിജു കെ കായിക വിഭാഗത്തിലും സ്‌കോളര്‍ഷിപ്പ് നേടി. എന്‍സിസി നേവല്‍ വിങ്ങില്‍ നിന്നും ശ്രീജിത്ത് വിയും ആര്‍മി വിങ്ങില്‍ നിന്ന് ഗോകുല്‍ ബിജുവും സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി.Content Highlights: palai st thomas college alumni association scholarship


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented