പാലാ : പാലാ പോലീസ് സ്റ്റേഷനിൽ പൈക ഇംപാക്ട് ലയൺസ് ക്ലബ്ബ് ഓട്ടോമാറ്റിക് സാനിറ്റൈസിങ് മെഷിൻ നൽകി. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. സി.പി.ജയകുമാർ, പാലാ ഡിവൈ.എസ്.പി. ബൈജുകുമാറിന് കൈമാറി. ക്ലബ്ബ് പ്രസിഡന്റ് ജേക്കബ് സി.പോൾ അധ്യക്ഷത വഹിച്ചു.
പാലാ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് ജോസ്, ലയൺസ് ഡിസ്ട്രിക്ട് പി.ആർ.ഒ. അഡ്വ. ആർ.മനോജ് പാലാ, കെ.എ.ജോസഫ്, അഡ്വ. ജോസഫ് കണ്ടത്തിൽ, ആൽബിൻ ജോസഫ്, അനിൽ വി.നായർ എന്നിവർ പ്രസംഗിച്ചു.