പാലാ: മൃഗപരിപാലന രംഗത്ത് ബദൽ രീതികൾ പ്രചരിപ്പിക്കുന്ന ഹോളിസ്റ്റിക് വെറ്ററിനറി മെഡിസിൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൃഗപരിപാലനത്തിലെ ബദൽ ചികിത്സാ രീതികളെക്കുറിച്ച് ശില്പശാല ശനിയാഴ്ച ഒൻപതിന് കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.
കെ.ടെറ്റ് പരിശോധന
പാലാ: പാലാ വിദ്യാഭ്യാസ ജില്ലയിൽ കിടങ്ങൂർ, പാലാ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ കെ.ടെറ്റ് പരീക്ഷയെഴുതി ജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. കാറ്റഗറി രണ്ട് വിഭാഗത്തിലുള്ളവരുടെ പരിശോധന 22-നും മറ്റ് കാറ്റഗറികളുടേത് 20-നും രാവിലെ 10.30-ന് പാലാ വിദ്യാഭ്യാസ ജില്ലാ ഓഫീസിൽ നടക്കും.
ഭാരവാഹികൾ
പാലാ: കെ.എസ്.ഇ.ബി. വർക്കേഴ്‌സ് അസോസിയേഷൻ പാലാ ഡിവിഷൻ കമ്മിറ്റി ഭാരവാഹികളായി കെ.ആർ.ബിജു(പ്രസി.), ബോബി തോമസ്(സെക്ര.), സെബാസ്റ്റ്യൻ മൈക്കിൾ(ഖജാ.), സി.പി.പ്രദീഷ്(അസി.സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.