ഇരവിനല്ലൂർ : കോവിഡ് രോഗിയുമായെത്തിയ ആംബുലൻസ് വഴിയിൽ കുടുങ്ങിയപ്പോൾ സ്വന്തം മതിൽ പൊളിച്ചുനീക്കി സൗകര്യമൊരുക്കിയ രാജേഷിനെ അഭിനന്ദിക്കാൻ ഉമ്മൻചാണ്ടി എം.എൽ.എ. എത്തി.

ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അദ്ദേഹം എത്തിയത്. മതിൽ കെട്ടാനുള്ള സഹായവും ചെയ്യാമെന്നേറ്റ ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ഏതാനും ദിവസം മുൻപാണ് സംഭവം.

ആംബുലൻസിന് മുൻപോട്ടും പുറകോട്ടും പോകാനാകാതെ വന്നപ്പോൾ പുത്തൻപുരയിൽ രാജേഷ് വീടിന് മുൻപിലെ മതിൽ പൊളിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ ഇത് മൊബൈൽ ഫോണിൽ പകർത്തി. പിന്നീടിത് നവമാധ്യമങ്ങളിൽ വൈറലായി.

കോൺഗ്രസ് മണ്ഡലം സെക്രട്ടറി കെ.എ.ചന്ദ്രൻ, വാർഡ് പ്രസിഡൻറ് ഏബ്രഹാം മാമ്മൻ, ജേക്കബ് പുന്നൂച്ചേരിൽ, ഷാജി, പി.ജി.രാജേഷ്, ഉദിക്കാമല ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ.എൻ.ബാലകൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Content Highlight: Oommen Chandy congratulate Rajesh