നെടുംകുന്നം: സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫൊറോനാ പള്ളി പെരുന്നാളിന് ചൊവ്വാഴ്ച കൊടിയേറി. ഇടവക വകാരി ഫാ.ജേക്കബ് അഞ്ചുപങ്കിൽ മുഖ്യകാർമികത്വം വഹിച്ചു. 29-ന് പുഴുക്കുനേർച്ച നടക്കും. 29-ന് രാവിലെ ഏഴിന് മാർ ജോസഫ് പെരുന്തോട്ടത്തിന്റ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, 2.15-ന് നെടുങ്ങോത്തച്ചന്റ കബറിടത്തിൽ പ്രാർഥന. വൈകീട്ട് നാലിന് പ്രദക്ഷിണം, 5.45-ന് പുഴുക്കുനേർച്ച, ഏഴിന് മെഗാഷോ.