മുക്കൂട്ടുതറ: അറയാഞ്ഞിലിമണ്ണ് സെന്റ് ആന്റണീസ് റോമൻ കത്തോലിക്കാപള്ളിയിൽ സംയുക്ത തിരുനാൾ ആഘോഷത്തിന് വെള്ളിയാഴ്ച അഞ്ചിന് ഫാ. അലോഷ്യസ് എ. ഫെർണാണ്ടസ് കൊടിയേറ്റും. തുടർന്ന് ദിവ്യബലി. 6.30 മുതൽ 8.30 വരെ ധ്യാന പ്രസംഗം. ശനിയാഴ്ച അഞ്ചിന് ദിവ്യബലി. തുടർന്ന് കുരിശടിയിലേക്ക് തിരുനാൾ പ്രദക്ഷിണം. ഫാ. മാത്യു ഓലിക്കൽ വചന സന്ദേശം നൽകും. ഞായറാഴ്ച 10-ന് മോൺ വിൻസന്റ് ഡിക്രൂസിന്റെ മുഖ്യ കാർമികത്വത്തിൽ തിരുനാൾ സമൂഹബലി, ആദ്യകുർബാന സ്വീകരണം. തുടർന്ന് ദിവ്യകാരുണ്യ ആശീർവാദം, കൊടിയിറക്ക്.