കോട്ടയം: തലച്ചോറിലെ അസുഖത്തിന് സ്ഥിരമായി മരുന്നുകഴിക്കുന്ന മകൾ. പക്ഷാഘാതംവന്ന് തളർന്നുകിടക്കുന്ന അമ്മ. വീട്ടിലെ ഭാരം താങ്ങാൻ കഴിയാത്ത കോടിമത അറക്കൽച്ചിറ പി.ജെ.മോളി സുമനസ്സുകളുടെ സഹായം തേടുന്നു.

മോളിയുടെ മകൾ മീനുക്കുട്ടി (26) തലച്ചോറിലെ ഞരമ്പിന്റെ തകരാർ മൂലം വർഷങ്ങളായി ചികിൽസയിലാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് കുട്ടിക്ക്‌ അപസ്മാരം വന്നത്. ഇതിനുശേഷം തുടർച്ചയായി ആരോഗ്യം മോശമായ കുട്ടിക്ക്‌ തുടർന്ന് പഠിക്കാനും കഴിഞ്ഞില്ല. മകളെ പരിപാലിക്കുന്നതിന് ഇടയിലാണ് അമ്മ പക്ഷാഘാതം വന്ന് കിടപ്പിലായത്. ഇതോടെ മോളിക്ക് കൂലിപ്പണിക്കുപോകാൻ പറ്റാതായി. വിധവാ പെൻഷൻ കിട്ടുന്നത് മാത്രമാണ് ആശ്രയം. സത്യസായി സമിതി അരി നൽകുന്നുണ്ട്. സുമനസ്സുകളുടെ സഹായമാണ് ഇൗ കുടുംബം പ്രതീക്ഷിക്കുന്നത്. എസ്.ബി.ഐ. കോടിമത ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ- 67011314779. ഐ.എഫ്.എസ്. കോഡ്-എസ്.ബി.ഐ.എൻ. 0070379. ഫോൺ- 7736381745.

Content Highlight: Molly's family need help Kottayam