മണിമല : പെട്രോൾ പമ്പിൽ അഞ്ഞൂറിന്റെ കള്ളനോട്ട് നൽകിയയാളിനെ പമ്പ് ജീവനക്കാരുടെ പരാതിയിൽ മണിമല പോലീസ് കസ്റ്റഡിയിലെടുത്തു. വാഴൂരിലെ പെട്രോൾ പമ്പിൽ രണ്ട് അഞ്ഞൂറിന്റെ നോട്ടുകൾ നൽകിയ വാഴൂർ 19-)ം മൈൽ സ്വദേശി ടെനിസജി യാണ് പോലീസിന്റെ കസ്റ്റഡിയിലായത്. കൂടുതൽ അന്വേഷണം ആവശ്യമാണന്നും മണിമല പോലീസ് അറിയിച്ചു.