തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ. കോട്ടയം പനച്ചിക്കാട് സ്വദേശി പ്രദീപിനെ(36)യാണ് മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത്. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് പ്രദീപ് ക്ലിഫ് ഹൗസിലെ ലാൻഡ് ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയത്.

കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കോട്ടയത്തുനിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.