വെള്ളൂർ: റോഡിലെ കലുങ്കിന് സംരക്ഷണഭിത്തിയില്ലാത്തത്‌ കാൽനടയാത്രക്കാരുൾപ്പെടെയുള്ളവർക്ക്‌ അപകടഭീഷണിയാകുന്നു. െറയിൽവേ സ്റ്റേഷൻ-വെള്ളൂർ റോഡിലാണ് കലുങ്കിന് സംരക്ഷണഭിത്തിയില്ലാത്തത്. വാഹനങ്ങൾ വരുമ്പോൾ റോഡരികിലേക്കൊതുങ്ങുന്ന യാത്രക്കാർ അറിയാതെ കലുങ്കിന് താഴേക്കുവീഴുന്നത് പതിവാണ്.

കഴിഞ്ഞദിവസം െറയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന ഗൃഹനാഥന്‌ കലുങ്കിനടിയിലേക്കുവീണ്‌ പരിക്കേറ്റു. സംരക്ഷണഭിത്തിയുടെ നിർമാണം പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ പഞ്ചായത്ത്‌ സെക്രട്ടറി മിനിചന്ദ്ര പറഞ്ഞു.