കോട്ടയം: ശിവസ്തുതികളുമായി ഭക്തസഹസ്രങ്ങൾ ഇളനീർ തീർഥാടനത്തിന്റെ ഭാഗമായി. നാഗമ്പടം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള ഇളനീർ തീർഥാടനം തിരുവാതുക്കൽ ഗുരുനഗറിൽനിന്നാണാരംഭിച്ചത്. തീർഥാടകസമ്മേളനം കോട്ടയം നഗരസഭാധ്യക്ഷ ഡോ. പി.ആർ.സോന ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു അധ്യക്ഷനായി.  വനിതാസംഘം കേന്ദ്ര എക്സിക്യുട്ടീവ് അംഗം ഷൈലജാ രവീന്ദ്രൻ മുഖ്യാതിഥിയായി. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിരാ രാജപ്പൻ ആദ്യതാലം കൈമാറി. യൂണിയൻ സെക്രട്ടറി ആർ.രാജീവ്, വൈസ് പ്രസിഡന്റ് വി.എം.ശശി, നഗരസഭാ കൗൺസിലർ ജാൻസി ജേക്കബ്, വനിതാസംഘം യൂണിയൻ സെക്രട്ടറി കൃഷ്ണമ്മ പ്രകാശ്, ഇളനീർ തീർഥാടനക്കമ്മിറ്റി രക്ഷാധികാരി എ.കെ.ആനന്ദൻ, കൺവീനർ എം.വി.ബിജു എന്നിവർ പ്രസംഗിച്ചു.