ചിറക്കടവ്: മഹാദേവക്ഷേത്രത്തിലെ ചുവർച്ചിത്രം അനന്തശയനത്തിന്റെ മിഴിതുറക്കൽ ചിത്രകാരൻ വാകത്താനത്ത് അനിൽ നിർവഹിച്ചു. രണ്ടുവർഷം മുമ്പ് പൂർത്തിയായെങ്കിലും മിഴിതുറക്കലോടെ ഇപ്പോഴാണ് ചിത്രത്തിന് പൂർണതയായത്. ചിറക്കടവ് മഹാദേവക്ഷേത്രത്തിന്റെ കിഴക്കേനടയിലെ ഗോപുരച്ചുവരിലാണ് ധ്യാനാവസ്ഥയിലുള്ള മഹാവിഷ്ണുവിന്റെ രൂപമെഴുതിയത്. അനിൽ കഴിഞ്ഞദിവസമാണ് മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ ഭാഗവതഹംസചരിതം ചുവർച്ചിത്രമായി പൂർത്തീകരിച്ചത്.