ചിങ്ങവനം: എം.സി.റോഡിൽ ചിങ്ങവനം പുത്തൻപാലത്തിന് സമീപം നിയന്ത്രണംവിട്ട ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ടരയ്ക്ക് ചങ്ങനാശ്ശേരി ഭാഗത്തേക്ക് ഗോതന്പുപൊടി കയറ്റിപ്പോയ ലോറിയാണ് മറിഞ്ഞത്. പുത്തൻപാലത്തിന് സമീപത്തെ വളവിൽ നിറയെ ലോഡുമായി വന്ന ലോറി മറിയുകയായിരുന്നു. കാബിനിൽ കുടുങ്ങിയ ഡ്രൈവറെ കോട്ടയത്തുനിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റ ഡ്രൈവറെ ചിങ്ങവനം പോലീസ് ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് മേൽനടപടി സ്വീകരിച്ചു.