കോട്ടയം: കോട്ടയത്തെ പ്രധാന നദികളെ നല്ല വഴികളിൽ ഒഴുക്കാൻ ശ്രമിക്കുന്ന മീനച്ചിലാർ-മീനന്തറയാർ-െകാടൂരാർ പുനർസംയോജനപദ്ധതിയുമായി സഹകരിക്കാൻ മോഹൻലാൽ. കോട്ടയം സ്വദേശിയും സിനിമാ നിർമാതാവുമായ സന്തോഷ് ടി.കുരുവിളയിൽനിന്ന് നദി പുനർസംയോജന പദ്ധതിയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കിയതിനെ തുടർന്ന് ജനകീയ കൂട്ടായ്മയുമായി സഹകരിക്കാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

ഞായറാഴ്ച കോട്ടയം സി.എം.എസ്. കോേളജിൽ സിനിമാ ചിത്രീകരണത്തിന് എത്തിയപ്പോഴാണ് ജനകീയ കൂട്ടായ്മയ്ക്കൊപ്പം ചേരുന്നതിന് മോഹൻലാൽ മനസ്സ് ചേർത്തത്. സി.എം.എസ്. കോളേജിൽ നടന്ന ചടങ്ങിൽ പദ്ധതി കോ-ഒാർഡിനേറ്റർ അഡ്വ. കെ.അനിൽകുമാറിൽനിന്ന് അദ്ദേഹം പദ്ധതിയുടെ സുവനീർ ഏറ്റുവാങ്ങി. പ്രൊഫ. ജേക്കബ് ജോർജ്, ഷാജിമോൻ വട്ടപ്പള്ളിൽ, ഡോ. പുന്നൻ കുര്യൻ േവങ്കടത്ത്‌, സന്തോഷ്‌ ടി.കുരുവിള, മുഹമ്മദ്‌ ഷെരീഫ്, അഡ്വ. ജോസ് സിറിയക്, മുഹമ്മദ് സാജിദ്, കെ.കെ.അൻസാർ, വി.സിലാൽജി തുടങ്ങിയവർ പങ്കെടുത്തു.