എരുമേലി: മാസങ്ങളായി സർവീസ് നടത്താതെ ഷെഡ്ഡിലായ സ്വകാര്യ ബസ് വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോകുന്നതിനിടെ നിയന്ത്രണം തെറ്റി റോഡിന്റെ സംരക്ഷണക്കെട്ടിലിടിച്ച് നിന്നു. ശബരിമലപാതയിലെ കരിങ്കല്ലുംമൂഴി ഇറക്കത്തിൽ തിങ്കളാഴ്ച പകലാണ് സംഭവം. തിട്ടയിലിടിച്ച് നിന്നില്ലായിരുന്നെങ്കിൽ കുഴിയിലേക്ക് പതിച്ചേനെ. തകരാറിലായി കിടന്ന ബസ് തീർഥാടകത്തിരക്കിനിടയിൽ അപകടസാധ്യതയേറിയ കിങ്കല്ലുംമൂഴി ഇറക്കത്തിലൂടെയാണ് ബസ് കൊണ്ടുവന്നത്. െക്രയിൻ ഉപയോഗിച്ചാണ് ബസ് നീക്കിയത്.