ഈരാറ്റുപേട്ട: കുടുംബാരോഗ്യകേന്ദ്രത്തിലെ പുതിയ കിടത്തിച്ചികിത്സാ ബ്ലോക്കിന്റെ ഉദ്ഘാടനം പി.സി.ജോർജ് എം.എൽ.എ. നിർവഹിച്ചു. എം.എൽ.എ. ഫണ്ടിൽ നിന്നും ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നുമായി അനുവദിച്ച 101 ലക്ഷം രൂപ ഉപയോഗിച്ചാണ്‌ നിർമാണം നടത്തിയത്. നഗരസഭയിൽനിന്ന്‌ വിവിധ പ്രവർത്തനങ്ങൾക്കായി 14 ലക്ഷം രൂപ മാത്രമാണ് വിനിയോഗിച്ചിരിക്കുന്നതെന്നും പി.സി.ജോർജ് പറഞ്ഞു.

ആംബുലൻസ് വാങ്ങുന്നതിന് എം.എൽ.എ. ഫണ്ടിൽ നിന്ന്‌ 15 ലക്ഷം അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യൻ, നഗരസഭാ സ്ഥിരംസമിതിയധ്യക്ഷൻ പി.എച്ച്.ഹസീബ്, ജോസ് മാത്യു, ഷെറീന റെഹിം, സുൾഫത്ത് നൗഷൽ ഖാൻ, ആശുപത്രി സൂപ്രണ്ട് നിഹാൽ മുഹമ്മദ് എന്നിവർ പങ്കെടുത്തു. 24 പേർക്ക് കിടത്തിച്ചികിത്സ നൽകാനുള്ള സൗകര്യമുണ്ട്.