അയ്മനം: അയ്മനം പഞ്ചായത്ത് ഒന്നാംവാർഡ് കൊല്ലത്തുകരി-കരീമഠം റോഡിൽ വൈദ്യുതിലൈൻ സ്ഥാപിച്ചിട്ട് മൂന്നുവർഷം കഴിയുന്നു. ഇതുവരെ സ്ട്രീറ്റ് ലൈനിന്‌ കണക്ഷൻ ലഭിച്ചിട്ടില്ല. കഴിഞ്ഞ പ്രളയകാലത്ത് തൂണുകൾ തകർന്ന് ലൈൻ പൊട്ടിവീണു.

വൈദ്യുതി ബോർഡ്‌ അധികൃതരെ അറിയിച്ചിട്ട് ഒരു നടപടിയും സ്വീകരിച്ചിെല്ലന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെയ്‌മോൻ കരീമഠം അറിയിച്ചു. പാമ്പുശല്യം ഏറെയുള്ള വഴിയാണ്.

കരീമഠം ഗവ. സ്കൂളിലേക്കുള്ള യാത്രാമാർഗവുമാണ്.