പാലാ: ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമായ കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തിൽ അയ്യപ്പഭക്തരുടെ തിരക്കേറി. തീർത്ഥാടകർക്കായി ക്ഷേത്രം ഒരുക്കുന്ന എല്ലാ സേവനങ്ങളും സൗജന്യമാണ്. രാവിലെ ഒൻപതുമുതൽ ക്ഷേത്രത്തിലെത്തുന്ന മുഴുവൻ അയ്യപ്പഭക്തർക്കും അന്നദാനമുണ്ട്.

മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് എല്ലാ ദിവസവും സൗജന്യ ഭക്ഷണം നൽകും. ക്ഷേത്രത്തിലെ ഭക്തർ വഴിപാടായി സമർപ്പിക്കുന്നതാണിത്. സർക്കാർ ആരോഗ്യവിഭാഗവും പോലീസിന്റെ സുരക്ഷാ വിഭാഗവും 24 മണിക്കൂറും ക്ഷേത്രത്തിൽ സേവനനിരതരായുണ്ട്. ഭക്തർ ആവശ്യപ്പെടുന്നപ്രകാരം കെ.എസ്.ആർ.ടി.സി.യുടെ സേവനവും ലഭിക്കുന്നുണ്ട്.