കാഞ്ഞിരപ്പള്ളി: മുസ്‌ലിം ലീഗ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ദേശീയ പൗരത്വ രജിസ്റ്റർ ബില്ലിനെതിരെ പ്രതിഷേധപ്രകടനം നടത്തി. പി.എം.സലിം, നിഷാദ് അഞ്ചനാട്, പി.പി.ഇസ്മായിൽ, വി.എസ്.അജ്മൽ ഖാൻ, എൻ.എം.ഷരീഫ്, റഹ്മത്തുള്ള കോട്ടവാതുക്കൽ, ടി.എ.ഷിഹാബുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഡി.വൈ.എഫ്.ഐ. മാർച്ച് നടത്തി

ഡി.വൈ.എഫ്.ഐ. കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി ബി.എസ്.എൻ.എൽ. ഓഫീസിലേക്ക് മാർച്ച് നടത്തി. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി.ഷാനവാസ് ഉദ്ഘാടനം ചെയ്തു. ബി.ആർ.അൻഷാദ് അധ്യക്ഷത വഹിച്ചു.

ഒറ്റപ്പെടുത്താനുള്ള നീക്കം തടയണം

രാജ്യത്തെ മതേതര പാരമ്പര്യം ഇല്ലാതാക്കാൻ മുസ്‌ലിം സമുദായത്തെ മാത്രം ലക്ഷ്യമാക്കിയുള്ള പൗരത്വ ബിൽ നടപ്പിലാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ ബഷീർ തേനംമാക്കൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എച്ച്.ഉമ്മർ കാസിം അധ്യക്ഷത വഹിച്ചു.