കോട്ടയം: കുമാരനല്ലൂർ ദേവീസങ്കേതവും ദേശവഴികളും തൃക്കാർത്തികപ്രഭയിൽ സർണമണിഞ്ഞു. ചൊവ്വാ‌ഴ്ച രാവിലെ തൃക്കാർത്തിക ആറാട്ട് തിരിച്ചെഴുന്നള്ളിപ്പുവേളയിൽ പതിനായിരങ്ങൾ ദേവിയെ വണങ്ങി അനുഗ്രഹം തേടി. അര ലക്ഷത്തിൽപ്പരം ഭക്തർ തൃക്കാർത്തിക മഹാപ്രസാദമൂട്ടിൽ പങ്കെടുത്തതായിട്ടാണ് ദേവസ്വത്തിന്റെ കണക്ക്.

വൈകീട്ടത്തെ ദേശവിളക്ക് കാർത്തികദീപപ്രസരത്തിൽ കാഞ്ചന കാന്തി പകർന്നു. തിരുവിഴയുടെ നാഗസ്വരവും അമ്പലപ്പുഴ സംഘത്തിന്റെ സ്പെഷ്യൽ വേലകളിയും കാർത്തികവിളക്കിന് പൊലിമയായി.

ബുധനാഴ്ച സന്ധ്യക്ക് മീനച്ചിലാറ്റിലെ ഇടത്തിൽ മണപ്പുറം കടവിൽ ആറാട്ട്. തുടർന്ന്‌ തിരിച്ചെഴുന്നള്ളിപ്പ്. പുലർച്ചെ കൊടിയിറക്ക്.

ആറാട്ട് പുറപ്പാട്

ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക്‌. പഞ്ചവാദ്യം നന്ദപ്പമാരാർ (പ്രമാണം) ചെണ്ടമേളം കുമാരനല്ലൂർ സജേഷ്. ആറാട്ട് പൂര സമർപ്പണം 1364 ത്രീരാമവിലാസം, 1132 ദേവിവിലാസം നട്ടാശ്ശേരി എൻ.എസ്.എസ്. കരയോഗങ്ങൾ

ദേശവഴികൾ ഒരുങ്ങി

ആറാട്ട് പുറപ്പാട്, തിരിച്ചെഴുന്നള്ളിപ്പ് സമയങ്ങളിൽ വരവേൽപ്പിന് പൂപ്പന്തലിട്ട് ദേശവഴികൾ ഒരുങ്ങി. അമ്പലം റോഡ്, നീലിമംഗലം സംക്രാന്തി വിളക്കമ്പലം, വായനശാല, സൂര്യകാലടിമന വഴിയാണ് ഇടത്തിൽ മണപ്പുറത്തേക്ക് ആറാട്ട് പുറപ്പാട്.

തിരിച്ചെഴുന്നള്ളിപ്പ്

ഇടത്തിൽ ഭഗവതിക്ഷേത്രം, കരയോഗമന്ദിരം കവല, ചവിട്ടുവരി, കുമാരനല്ലൂർ മേൽപ്പാലം വഴി ക്ഷേത്രസന്നിധി