കോട്ടയം: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ മുന്നോടിയായി തിരുനക്കരയിൽ ബാലഗോകുലം നടത്തിയ വർണോത്സവം ചിത്രരചന മത്സരം സൗഹൃദ സന്ദേശമായി. ‘അതിരുകളില്ലാത്ത സൗഹൃദം മതിലുകളില്ലാത്ത മനസ്സ്’ എന്നതായിരുന്നു മത്സര വിഷയം. ചിത്രകാരൻ സുഭാഷ്‌ കല്ലൂർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജില്ലാ പ്രസിഡന്റ് രാജാ ശ്രീകുമാർ വർമ്മ ,സംസ്ഥാന ഉപാധ്യക്ഷൻ ഡോ കെ.ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടറി മനു കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.

സാംസ്കാരിക സമ്മേളനം ഗാനരചയിതാവ് ബീയാർ പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രൊഫ.മാടവന ബാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന പ്രസിഡൻറ് ആർ. പ്രസന്നകുമാർ മുഖ്യ പ്രഭാഷണം നടത്തി. സംഗീത അവതാരിക മീനാക്ഷി വിശിഷ്ടാതിഥിയായി. സംസ്ഥാന കാര്യദർശി കെഎൻ.സജികുമാർ, ജില്ലാ പ്രസിഡൻറ് കെ.എൻ.മനു, ജനറൽ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, രാജാ ശ്രീകുമാർ വർമ്മ, കാര്യദർശി പ്രതീഷ് മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.

ബാലഗോകുലം സംഘാടക സമിതി ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ മുന്നോടിയായി ഞായറാഴ്ച ശ്രീകൃഷ്ണ ജയന്തി പതാകദിനം ആചരിച്ചു. 1800 കേന്ദ്രങ്ങളിൽ പതാക ഉയർത്തി. തിരുനക്കര ഗാന്ധിസ്ക്വയറിൽ ബലഗോകുലം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ. സജികുമാർ പതാക ഉയർത്തി. തിരുനക്കര ടെമ്പിൾ കോർണറിൽ സ്വാഗതസംഘം ജില്ലാ ചെയർമാൻ പ്രൊഫ. മാടവന ബാലകൃഷ്ണപിള്ളയും പതാക ഉയർത്തി.

.