തലയോലപ്പറമ്പ്: മുവാറ്റുപുഴ ആറിന്റെ കൈത്തോടായ കരിക്കനാലിന്റെ ഇരുവശങ്ങളിലും കാടുകയറിയിട്ട് നാളുകളേറെയായി. ഈ ഭാഗങ്ങളിൽ ഇഴജന്തുക്കളുടെ ശല്യവും വർധിച്ചു.

കനാലിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതയിൽ ഇഴജന്തുക്കൾ കയറിക്കിടക്കുന്നത്‌ കാൽനടയാത്രക്കാർക്ക് ഭീഷണിയാണ്‌. നേരത്തെ ഇവിടുത്തെ കാടുവെട്ടിത്തെളിക്കുന്നത്‌ പഞ്ചായത്തിന്റെ ചെലവിലായിരുന്നു. എന്നാൽ, കാടുവെട്ടേണ്ടത് താഴപ്പള്ളി പാലത്തി‍ന്റെ കരാറുകാരാണെന്ന്‌ നിലപാടിലാണ്‌ പഞ്ചായത്ത്‌ പ്രസിഡന്റ് വി.ജി.മോഹനൻ.