വൈക്കം: കേരള ഗവ.ഹോമിയോ എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.എം.ശശിധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു പവിത്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് രജീഷ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സോണി ജോസ്, ഡോ. എ.ടി.സുകുമാരി, കെ.കെ.രാജേഷ്, ടി.കെ.സിജിമോൻ, ഗീതാ പി.നായർ, പി.വി.സുഗതമ്മ, പി.റെജിമോൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ബിജു പവിത്രൻ (പ്രസി.), ജിബു സ്റ്റീഫൻ (വൈസ്‌ പ്രസി.), സോണി ജോസ് (സെക്ര.), ബിജിമോൾ (ജോ. സെക്ര.), പി.വി.സുഗതമ്മ (ഖജാ.).