ദേവമാതാ കോളേജില്‍ 'തന്മ' പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചു


.

കുറവിലങ്ങാട്: വിദ്യാര്‍ത്ഥികളുടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദേവമാതാ കോളേജില്‍ ''തന്മ'' പ്രദര്‍ശനവിപണനമേള സംഘടിപ്പിച്ചു. കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോനാപള്ളി വികാരി ആര്‍ച്ച് പ്രിസ്റ്റ് വെരി റവ. ഡോ. അഗസ്റ്റ്യന്‍ കുട്ടിയാനിയില്‍ മേള ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി. മാത്യു അധ്യക്ഷനായി. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ആദ്യവില്പന നിര്‍വഹിച്ചു.

എം.എല്‍.എ. മോന്‍സ് ജോസഫും മേളയില്‍ സന്ദര്‍ശകനായി എത്തി. വിദ്യാര്‍ഥികളുടെ ഉത്പന്നങ്ങള്‍ വാങ്ങിച്ച എം.എല്‍.എ, കോളേജിന്റെ മുന്‍പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവും വാഗ്ദാനം ചെയ്തു.

കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് നേതൃത്വം നല്‍കിയ മേളയില്‍ വിദ്യാര്‍ഥികള്‍ തന്നെ പൂര്‍ണമായും നിര്‍മിച്ച കരകൗശലവസ്തുക്കള്‍, ഭക്ഷ്യോത്പന്നങ്ങള്‍, ഓര്‍ഗാനിക് പ്രൊഡക്ട്, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, ആഭരണങ്ങള്‍, ഹാന്‍ഡ് എംബ്രോയ്ഡറി ഉത്പന്നങ്ങള്‍, സോപ്പുകള്‍ തുടങ്ങി നൂറ് കണക്കിന് ഉത്പന്നങ്ങളാണ് പ്രദര്‍ശനത്തിനും വിപണത്തിനുമായി സജ്ജീകരിച്ചിരുന്നത്. കോളേജ് ബന്‍സാര്‍ റവ. ഡോ. ജോയല്‍ ജേക്കബ് പണ്ടാരിപ്പറമ്പില്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. ജോബിന്‍ ജോസ് ചാമക്കാല, എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ ഡോ. ആന്‍സി സെബാസ്റ്റ്യന്‍ സന്നിഹിതരായി.

Content Highlights: kuruvilangad devamatha college nss unite exhibition


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented