കുറുപ്പന്തറ: കെട്ടിടനിർമാണ റെഗുലറൈസേഷൻ, നമ്പറിങ് എന്നിവയ്ക്കായി മാഞ്ഞൂർ പഞ്ചായത്തിൽ അപേക്ഷിച്ചവരിൽ വിവിധ കാരണങ്ങളാൽ യഥാസമയം ലഭ്യമാകാതെ വന്നിട്ടുള്ള അപേക്ഷകൾക്ക് ഈ മാസം ജില്ലാതലത്തിൽ നടക്കുന്ന അദാലത്തിൽ പരാതി നൽകാം. പരാതികൾ തിങ്കളാഴ്ച പഞ്ചായത്ത് ഓഫീസിലോ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ നൽകാമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.