കോട്ടയം: അന്തരിച്ച കെ.എം മാണിക്ക് ആദരാഞ്ജലി അർപ്പിക്കുവാൻ കോട്ടയം നഗരത്തിൽ വാഹനങ്ങൾ എത്തുന്ന തിരക്ക് പരിഗണിച്ച് ബുധനാഴ്ച ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ചങ്ങനാശ്ശേരിയിൽ നിന്നുമുള്ള ബസുകൾ ഐഡ ജംങ്ഷനിൽനിന്നും തിരിഞ്ഞ് കെ.എസ്.ആർടി.സി വഴി എം.എൽ. റോഡുവഴിപോകണം. ചെറുവാഹനങ്ങൾ നാട്ടകം സിമൻറ് കവലയിൽനിന്നും പാറേച്ചാൽ ബൈപാസ് വഴി പോകണം. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നുള്ള വലിയ വാഹനങ്ങളും, കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും മണിപ്പുഴ ജംങ്ഷനിൽ നിന്നും തിരിഞ്ഞ് മൂലേടം ഓവർബ്രിഡ്ജ് വഴി പോകണം.

ഏറ്റുമാനൂർ ഭാഗത്ത് നിന്നും വരുന്ന സ്വകാര്യ ബസുകൾ നാഗമ്പടം ബസ്‌ സ്റ്റാന്റിൽ സർവീസ് അവസാനിപ്പിക്കണം. കെ. എസ് .ആർ ടി. സി. ബസുകളും ചെറു വാഹനങ്ങളും നെഹ്റു സ്റ്റേഡിയം ജംങ്ഷനിൽനിന്നും തിരിഞ്ഞ് ബസേലിയസ് കോേളജ് ഭാഗത്തൂടെ ഈരയിൽ കടവ് റോഡ്‌ - മണിപ്പുഴ പുതിയ ബൈപ്പാസ്‌ വഴി പോകരണം.

ഏറ്റുമാനൂർ ഭാഗത്ത് നിന്നും തെക്കോട്ട്‌ പോകേണ്ട വലിയ വാഹനങ്ങൾ ഏറ്റുമാനൂർ പേരൂർ വഴി- മണർകാട് -പുതുപ്പള്ളി വഴി പോകണം. തിരുനക്കര ബസ്‌ സ്റ്റാന്റ് രണ്ടുമണിവരെ പ്രവർത്തിക്കുന്നതല്ല.

കെ. കെ. റോഡിൽ നിന്നും ടൗണിലേയ്ക്ക് വരുന്ന സ്വകാര്യ ബസ്സുകൾ കളക്ടറേറ്റ് ജങ്ഷനിൽനിന്നും തിരിഞ്ഞ് നാഗമ്പടം സ്റ്റാൻഡിലേക്ക് പോകണം.

ഒരു റോഡിലും പാർക്കിംഗ് അനുവദിക്കുന്നതല്ല കെ.കെ റോഡിൽ നിന്നുള്ള വലിയ വാഹനങ്ങൾ മണർകാട് കവലയിൽ നിന്നും ബൈപ്പാസ് റോഡ് വഴി ഏറ്റുമാനൂർ ഭാഗത്തേക്കു പോകണം. തെക്കോട്ട് പോകേണ്ട വാഹനങ്ങൾ എരമല്ലൂർ വഴി പോകണം. ചങ്ങനാശ്ശേരിയിൽ നിന്ന് കിഴക്കോട്ട് പോകേണ്ടവർ മണിപ്പുഴ, കൊല്ലാട് വഴി കിഴക്കോട്ട് പോകണം. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സിമന്റ്‌ കവല ബൈപ്പാസ് റോഡ്‌ വഴി പോകണം. ശീമാട്ടി റൌണ്ട് മുതൽ അനുപമ തീയറ്റർ വരെയും പുളിമൂട് ജങ്ഷൻ മുതൽ ശീമാട്ടി റൗണ്ട് വരെ വാഹനങ്ങൾക്ക് പ്രവേശനമില്ല

വാഹനപാർക്കിംങ് ഇവിടെ ചെറുവാഹനങ്ങൾ തിരുനക്കര ബസ്‌ സ്റ്റാന്റ്, തിരുനക്കര പഴയ പോലിസ് സ്റ്റേഷൻ മൈതാനം തിരുനക്കര അമ്പല മൈതാനം,സി.എം.എസ് കോളേജ് മൈതാനം, ബസേലിയസ് കോളേജ് മൈതാനം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.

പാലായിലും ഗതാഗത നിയന്ത്രണം
കോട്ടയം: കെ.എം.മാണിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കോട്ടയം ഭാഗത്തുനിന്ന് പാലായില്‍ എത്തുന്നവര്‍ പുലിയന്നൂര്‍ ജങ്ഷനില്‍നിന്ന് ബൈപ്പാസ് വഴി കയറി വീടിന് സമീപം യാത്രക്കാരെ ഇറക്കണം. ശേഷം നിര്‍ദേശിച്ചിരിക്കുന്ന പാര്‍ക്കിങ് സ്ഥലത്ത് പാര്‍ക്ക് ചെയ്യണം. തൊടുപുഴ, ഈരാറ്റുപേട്ട, പൊന്‍കുന്നം എന്നിവിടങ്ങളില്‍നിന്നുവരുന്ന വാഹനങ്ങള്‍ പാലാ പുലിയന്നൂര്‍ മരിയന്‍ ജങ്ഷന്‍ വഴി ബൈപ്പാസില്‍ പ്രവേശിച്ച് വീടിന് സമീപം യാത്രക്കാരെ ഇറക്കിയ ശേഷം വാഹനങ്ങള്‍ പാര്‍ക്കിങ് സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം. ബൈപ്പാസ് വഴിയുള്ള ഗതാഗതം ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നവര്‍ക്കായി മാത്രമായിട്ടുള്ളതാണ്.

പാര്‍ക്കിങ് സ്ഥലങ്ങള്‍

*സെന്റ് തോമസ് കോളേജ് മൈതാനം. *അല്‍ഫോന്‍സാ കോളേജ് മൈതാനം. *സെന്റ് തോമസ് സ്‌കൂള്‍ മൈതാനം. *ളാലം പുതിയപള്ളി മൈതാനം. *പുഴക്കര മൈതാനം.

content highlights: kottayam,pala traffic regulations