Kottayam
ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ ആറാട്ടിന് ചിറയുടെ കരയിൽ തെക്കുംഭാഗം, വടക്കുംഭാഗം വേലകളി സംഘങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച കൂടിവേല
 

ചിറക്കടവ്: ചിറക്കടവ് ക്ഷേത്രച്ചിറ ലക്ഷദീപങ്ങളുടെ പ്രഭയിലായപ്പോൾ ആയിരക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ മഹാദേവനാറാടി. ഞായറാഴ്ച സന്ധ്യയ്ക്കു ശേഷമായിരുന്നു ആറാട്ട്. ആറാടിയ ദേവനെ ചിറയുടെ കടവിൽ പ്രതിഷ്ഠിച്ചു. ആറാട്ടുകടവിലെ വിളക്കിൽ എണ്ണയൊഴിച്ചുതൊഴാൻ മണിക്കൂറുകളോളം ഭക്തരുടെ തിരക്കായിരുന്നു. ചിറയുടെ കരയിൽ തെക്കുംഭാഗം, വടക്കുംഭാഗം വേലകളി സംഘങ്ങൾ കൂടിവേല അവതരിപ്പിച്ചു. പുലർച്ചെയായിരുന്നു ദേവനെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചത്. ആറാട്ട് എതിരേൽപ്പിലും ക്ഷേത്രപരിസരം നിറഞ്ഞ് ഭക്തരായിരുന്നു.