ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന അവശരായ രോഗികൾക്ക് ആശ്രയമായി ബഗ്ഗികാറുകൾ എത്തി. ആദ്യഘട്ടമായി അത്യാഹിതവിഭാഗത്തിലെത്തുന്ന രോഗികളെ ഗൈനക്കോളജി, ഹൃദയരോഗ വിഭാഗങ്ങളിലെത്തിക്കാനാകും ഇത് ഉപയോഗിക്കുക. നിലവിൽ രണ്ട് ബഗ്ഗികാറുകളാണ് ആശുപത്രിയിലെത്തിയിരിക്കുന്നത്.

ഇതിൽ ഒന്നിൽ ഒരാളെ കിടത്തിക്കൊണ്ടുപോകാൻ തരത്തിൽ സ്ട്രക്ചറും ഐ.വി. സ്റ്റാന്റും ഓക്സിജൻ സിലിൻഡറും ഉൾെപ്പടെ സംവിധാനങ്ങളുണ്ട്‌. രണ്ടാമത്തേത്‌ ഇരുന്ന് സഞ്ചരിക്കാവുന്ന രോഗികൾക്കുള്ളതാണ്‌. ഇതിലും ഓക്സിജൻ സിലിൻഡർ അടക്കമുള്ളവയുണ്ട്. ഗൈനക്കോളജി വിഭാഗത്തിൽനിന്ന്‌ പതോളജി വിഭാഗത്തിൽ പരിശോധനയ്ക്ക് പോകാൻ ഒന്നരകിലോമീറ്റർ ദൂരമാണുള്ളത്.