കോട്ടയം : റബ്ബർമരങ്ങളെ ബാധിക്കുന്ന രോഗങ്ങൾ, അവയുടെ നിവാരണമാർഗങ്ങൾ എന്നിവ സംബന്ധിച്ച് റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഗസ്റ്റ് ഏഴിന് ഓൺലൈൻ പരിശീലനം സംഘടിപ്പിക്കും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് പ്രോഗ്രാം ലിങ്ക് ലഭിക്കും. രാവിലെ 10.30 മുതൽ 12.30 വരെയാണ് പരിശീലനം. ഒാഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ച് വരെ പരിശീലനത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 0481-2353127, 7994650941.