കോട്ടയം : ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ജില്ലാ കമ്മിറ്റി വനിതാ ജീവനക്കാരുടെ കൂട്ടായ്മ നടത്തി. മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ഷീജാ അനിൽ ഉദ്ഘാടനം ചെയ്തു.
അനിത ആർ.നായർ അധ്യക്ഷത വഹിച്ചു. അഡ്വ. സിന്ധു ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
ഗായികയും കേരള ബാങ്ക് ജീവനക്കാരിയായ അനുമോളെ യോഗം ആദരിച്ചു. മനു തോമസ്, രമ്യാ രാജ്, നിഷാ വിജയൻ, എം.കെ.കൃഷ്ണപ്രിയ, പി.ആർ.ആശാമോൾ തുടങ്ങിയവർ പ്രസംഗിച്ചു.