കോട്ടയം : ചെങ്ങളം സ്വദേശിയായ രണ്ട് പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ജനങ്ങൾ സ്വമേധയാ കടകൾ അടച്ചു. ഐയ്യമ്മാന്തറ ഷാപ്പ് പ്രവർത്തിച്ചത് പ്രതിഷേധത്തിന് ഇടയാക്കി.
തുടർന്ന് ജനങ്ങളുടെ ആവശ്യപ്രകാരം ഷാപ്പ് അടച്ചു. രോഗബാധിതർ ഇടപഴകിയ 40 ഓളം പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ. ഭൂരിഭാഗം പേരും തിരുവാർപ്പ് പഞ്ചായത്തിൽ ഉൾപ്പെട്ടവരെന്ന് ആരോഗ്യവകുപ്പ്.
ഇറ്റലിയിൽ നിന്നും കുമരകത്ത് എത്തിയ അഞ്ച് വ്യക്തികളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ. കൊറോണ ബാധിതനായ ചെങ്ങളം സ്വദേശിയുടെ കുമരകത്തുള്ള ഗ്ലാസ്സ് ഹൗസ് ജനങ്ങളുടെ ആശങ്ക മൂലം പോലീസ് അടപ്പിച്ചു. കൊറോണ നിരീക്ഷണത്തിലുള്ള വ്യക്തിയുടെ കുമരകത്തെ സ്ഥാപനം അടയ്ക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.