കോട്ടയം: മണർകാട്ട് വീട്ടമ്മയുടെ കാലിലൂടെ ബസ് ചക്രം കയറിയ സംഭവത്തിൽ നേരത്തേ പറഞ്ഞ രീതിയിലായിരുന്നില്ല യഥാർഥ സംഭവമെന്ന് സി.സി.ടി.വി.ദൃശ്യങ്ങൾ. വണ്ടിയിൽ കയറാൻ ശ്രമിക്കവേ ഡോറിൽനിന്ന് പിടിവിട്ട് വീഴുകയും കാലിലൂടെ ചക്രം കയറുകയും ചെയ്തു എന്നാണ് പലരും പറഞ്ഞിരുന്നത്.

എന്നാൽ, വീട്ടമ്മ ബസിന്റെ മുൻവശത്തുകൂടിയാണ് വന്നതെന്ന് ദൃശ്യത്തിൽ കാണാം. ഈ  സമയം മുന്നോട്ടെടുത്ത വണ്ടി തട്ടി വീണ അന്നമ്മയുടെ കാലിലൂടെ മുൻചക്രം കയറിയിറങ്ങി, തുടർന്ന് പിൻചക്രങ്ങളും. നിർത്തിയ വണ്ടിയിൽനിന്ന് ഇറങ്ങിവന്നവരും സമീപത്തുള്ളവരും ഓടിയെത്തി എടുക്കാൻ ശ്രമിക്കുന്നതും കാണാം.