കോട്ടയം: പരമ്പരാഗത കർഷകർക്ക് നിരുപാധികം പട്ടയം അനുവദിക്കുക, പൊന്തൻപുഴ വനം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പൊന്തൻപുഴ സമരസമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സി.എസ്.ഡി.എസ്. സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ് ധർണ ഉദ്ഘാടനം ചെയ്തു.
തിരുനക്കരയിൽനിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന് ഭൂരഹിതർ പങ്കെടുത്തു. സമരസമിതി ചെയർമാൻ വി.എൻ.ഗോപിനാഥപിള്ള അധ്യക്ഷത വഹിച്ചു. സന്തോഷ് ബെല്ലാരി, ജെയ്സൺ ജോസഫ്, എം.പി.കുഞ്ഞിക്കണാരൻ, എസ്.ബാബുജി, ജെയിംസ് കണ്ണിമല, സന്തോഷ് പെരുെമ്പട്ടി തുടങ്ങിയവർ പ്രസംഗിച്ചു.