കോട്ടയം: 2019-20 വർഷത്തെ സീഡ് പദ്ധതിയുടെ ഭാഗമായി നടത്തിയ സ്കൂൾതോട്ട മത്സരത്തിൽ തൃശ്ശൂർ ജില്ലയിലെ വലപ്പാട് ജി.വി.എച്ച്.എസ്.എസ്. ഒന്നാം സ്ഥാനം നേടി. പാലക്കാട് ജില്ലയിലെ മങ്കര വെസ്റ്റ് ബേസിക് യു.പി.സ്കൂൾ രണ്ടാം സ്ഥാനവും കണ്ണൂർ ജില്ലയിലെ വെള്ളാട് ഗവ. യു.പി.സ്കൂൾ മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനം നേടിയ സ്കൂളിന് 10,000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 6,000 രൂപയും 4,000 രൂപയുമാണ് സമ്മാനത്തുക. കോട്ടയം ജില്ലാതലത്തിൽ മികച്ചനേട്ടം കരസ്ഥമാക്കിയ കോട്ടയം സി.എം.എസ്. കോളേജ് ഹൈസ്കൂളിന് പ്രശസ്തിപത്രം ലഭിക്കും. സ്കൂളുകളിൽ ജൈവസംസ്കാരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അധ്യയന വർഷത്തിന്റെ രണ്ടാം പാദത്തിലാണ് മത്സരം നടത്തിയത്.