കോട്ടയം: സെന്റ് ആൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദിയാഘോഷം 17-ന് 11.30-ന് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മാർ ജോസഫ് പണ്ടാരശേരിൽ അധ്യക്ഷനാകും. സ്കോളർഷിപ്പ് വിതരണവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ഇതോടൊപ്പം നടക്കും. ശതാബ്ദിയാഘോഷ വിളംബരറാലി വ്യാഴാഴ്ച 9.30-ന് തിരുനക്കര മൈതാനത്തുനിന്നാരംഭിച്ച് വിദ്യാലയാങ്കണത്തിൽ സമാപിക്കും.