കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമാർക്കായി മാതൃശിശു ആരോഗ്യസേവനം വിഷയത്തിൽ ചതുർദിന ശില്പശാല സർക്കാർ നഴ്‌സിങ് കോളേജിൽ തുടങ്ങി. ഗൈനക്കോളജി വിഭാഗം മേധാവി ഡോ.ലിസിയാ ജോർജ് ഉദ്ഘാടനം ചെയ്തു. ഡോ. വത്സമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. ഡോ. ജൂലി ജോസഫ്, ഡോ.വി.കെ.ഉഷ, ഇന്ദിര, ഡോ.സിസി ജോസ് എന്നിവർ പ്രസംഗിച്ചു. വെള്ളിയാഴ്ച സമാപിക്കും.