കോട്ടയം : ജാക്ഫ്രൂട്ട് പ്രൊമോഷൻ ഫെഡറേഷനും വിവിധ പഞ്ചായത്ത് ,മുനിസിപ്പൽ കോർപ്പറേഷൻ പരിധികളിലെ കുടുംബശ്രീ-പുരുഷ സ്വയം സഹായ സംഘംങ്ങളും ചേർന്ന് ചക്ക- കൂൺ മഹോത്സവും ജൈവ കാർഷിക മേളയും നടത്തുന്നു.
ചിങ്ങവനം അനുഗ്രഹ ബിൽഡിങ്ങിൽ ആരംഭിച്ച മേള 26 വരെ നടക്കും. ചക്കയുടെയും കൂണിന്റെയും ജൈവ മൂല്യവും ഔഷധ ഗുണവും ഉൾക്കൊണ്ട് നടത്തുന്ന മൂല്യ വർദ്ധിത ഉത്‌പന്ന നിർമാണ പരിശീലനവുമുണ്ടാകും. വിവിധ ഇനം പ്ലാവിൻ തൈകൾ, മാവിൻ തൈകൾ, കാർഷിക വിളകൾ, നടീൽ വസ്തുക്കൾ എന്നിവയുടെ പ്രദർശനം, വില്പന തുടങ്ങിയവ മേളയിലുണ്ടാകുമെന്ന് ജാക്ഫ്രൂട്ട് പ്രൊമോഷൻ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അടൂർ വിജയകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.