കോട്ടയം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഗ്രാമവ്യവസായ ഉത്‌പന്ന പ്രദർശന വിൽപ്പന മേള പാലായിൽ ആരംഭിച്ചു. പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ 24വരെയാണ് മേള.
ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച മൂന്നിന് മന്ത്രി കെ.രാജു നിർവഹിക്കും. മാണി സി.കാപ്പൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. ആദ്യവിൽപ്പന നിർവഹിക്കും. ഖാദി ക്യാരി ബാഗ് വിപണനം ജോസ് കെ.മാണി എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഖാദി ബോർഡ് സ്റ്റാൾ ഉദ്ഘാടനം ചെയ്യും. കേരള ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭനാ ജോർജ് മുഖ്യപ്രഭാഷണം നടത്തും. ടി.എൻ.മാണി, മനോജ് കുമാർ, തോമസ് സക്കറിയ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചതാണിത്.