കോട്ടയം: പൗരത്വഭേദഗതി ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. ജില്ലാ കമ്മിറ്റി കോട്ടയം ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എസ്.നൗഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നിഷാദ് നടയ്ക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ് റാസി, പി.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ. അക്ബർ, ജനകീയ ആരോഗ്യവേദി സംസ്ഥാന പ്രസിഡന്റ് അൻസീം പറക്കവെട്ടി, ഒ.എ. സക്കറിയ തുടങ്ങിയവർ പ്രസംഗിച്ചു.