കോട്ടയം: മാതൃഭൂമി ‘സീഡ്’ 2018-19 വർഷത്തെ ഹരിതവിദ്യാലയ പുരസ്കാരവിതരണം ശനിയാഴ്ച 10-ന് നടക്കും. മാതൃഭൂമി കോട്ടയം ഓഫീസ് കോൺഫറൻസ് ഹാളിലാണ് പരിപാടി. കളക്ടർ പി.കെ.സുധീർബാബു ഉദ്ഘാടനം ചെയ്യും. ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് ടി.എൻ.പ്രസാദ് അധ്യക്ഷനാകും. പ്രിൻസിപ്പൽ കൃഷി ഓഫീസർ ബോസ് ജോസഫ്, ഡി.ഇ.ഒ. ഉഷാ ഗോവിന്ദ് എന്നിവർ പ്രസംഗിക്കും.