കോട്ടയം: സാമുദായിക ധ്രുവീകരണം നവോഥാനമൂല്യ സംരക്ഷണസമിതിയുടെ പരിപാടിയോ ലക്ഷ്യമോ അല്ലെന്ന് സംസ്ഥാന ഒാർഗനൈസിങ് സെക്രട്ടറി പി.രാമഭദ്രൻ പറഞ്ഞു. സമിതിയുടെ ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പി.യോഗം കോട്ടയം താലൂക്ക് യൂണിയൻ സെക്രട്ടറി ആർ.രാജീവ് അധ്യക്ഷത വഹിച്ചു. കാളികാവ് ശശികുമാർ, പി.കെ.സജീവ്, എം.വി.ജയപ്രകാശ്, വി.ആർ.രാജു, പ്രവീൺ വി.ജെയിംസ് എന്നിവർ പ്രസംഗിച്ചു.