കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ബലിക്കൽപുര, തിടപ്പള്ളി ഭാഗങ്ങളിലെ ചോർച്ച അടയ്ക്കാൻ ചെമ്പുപാളി പാകുന്ന ജോലി ആരംഭിച്ചതിനാൽ രാവിലത്തെ പൂജകളിൽ താത്കാലിക സമയക്രമം ഏർപ്പെടുത്തി.
പുലർച്ചെ നാലിന് നടതുറന്നാൽ പതിവുപുജകളെല്ലാം വിധിപ്രകാരം നടത്തി, രാവിലെ 10 മണിക്ക് ഉച്ചശ്രീബലി കഴിഞ്ഞ് നട അടയ്ക്കും. ഉപദേവാലയങ്ങളിലും രാവിലത്തെ പൂജ കഴിഞ്ഞ് 10-ന് നട അടയ്ക്കും.
തന്ത്രി കണ്ഠര് മോഹനരുടെ അനുമതിയോടെയാണ് സമയക്രമീകരണം ഏർപ്പെടുത്തിയതെന്ന് അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ ടി.രാധാകൃഷ്ണപിള്ള അറിയിച്ചു.
വൈകീട്ട് അഞ്ചിന് നട തുറന്ന് എട്ടുമണിക്ക് അത്താഴശ്രീബലിയോടെ നട അടയ്ക്കുന്ന പതിവിന് മാറ്റമില്ല.