ചങ്ങനാശ്ശേരി: എൻ.എസ്.എസ്. ഹിന്ദുകോളേജ് കോമേഴ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘വാണിജ്യലോകത്ത് ആധുനികവത്കരണ കാലത്തെ മാറ്റങ്ങൾ: അവസരങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ അന്താരാഷ്ട്ര സെമിനാർ തുടങ്ങി.

കോളേജ് പ്രിൻസിപ്പളും മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ഡോ. എസ്.സുജാത ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ് ഡീനുമായ ഡോ. സന്തോഷ് പി.തമ്പി മുഖ്യപ്രഭാഷണം നടത്തി.